പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ മുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിലാത്തറ പെരിയാട്ട് വാടകവീട്ടിൽ താമസിക്കുന്ന പുതിയതെരു സ്വദേശി വിജിന-രാജേഷ് ദമ്പതികളുടെ 12 വയസ്സുള്ള മകൻ അജുൽരാജാണ് മരിച്ചത്.


ഉച്ചഭക്ഷണത്തിന് ശേഷം അമ്മയും ഇളയ മകളും ഉറങ്ങാൻ കിടന്നിരുന്നു. വൈകുന്നേരം 5:15 ന് ഉറക്കമുണർന്നപ്പോഴാണ് അജുൽരാജിനെ മരിച്ച നിലയിൽ കണ്ടത്. പിലാത്തറ മേരിമാതാ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു അജുൽരാജ്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
An 8th grade student hanged himself at home in Pariyarat